Blog Post

Karanavars > News >

തമിഴ്നാട്ടില്‍ കനത്തമഴ: മേട്ടുപ്പാളയത്ത് കെട്ടിടം തകര്‍ന്നു വീണു 20 മരണം

ചെന്നൈ: തമിഴ്നാട്ടില്‍ പെയ്യുന്ന കനത്ത മഴയില്‍ മരണം 20 ആയി. മേട്ടുപ്പാളയത്ത് കെട്ടിടം തകര്‍ന്നു വീണ് 15 പേര്‍ മരിച്ചു. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. മരിച്ചവരില്‍ പത്തു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. കനത്തമഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന തീരദേശ മേഖലയിലെ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മേട്ടുപ്പാളയത്തെ നാടൂര്‍ ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു കെട്ടിടം തകര്‍ന്നു വീണത്. മൃതദേഹങ്ങള്‍ മേട്ടുപ്പാളയം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇടിഞ്ഞ് വീണ കെട്ടിടത്തിന് അടിയില്‍പ്പെട്ടാണ് തഞ്ചാവൂരിലും തിരുവാരൂരിലും […]

Read More