ഡല്‍ഹിയില്‍ കൊടുംതണുപ്പ്; നൂറുവര്‍ഷത്തിനിടെ ഏറ്റവും തണുത്ത രണ്ടാം ഡിസംബര്‍
ന്യൂഡല്‍ഹി: താപനില പതിവിലുമേറെ താണതോടെ ഉത്തരേന്ത്യയൊന്നാകെ കൊടുംതണുപ്പിലേക്ക്. നൂറുവര്‍ഷത്തിനിടെ ഡല്‍ഹിയിലെ പകല്‍ത്തണുപ്പ് ഇത്രയേറെ കൂടുന്ന രണ്ടാം ഡിസംബറാണിത്. 1919-ലെ ഡിസംബറിലാണ് ഇതിനുമുന്പ് ഇതുപോലെ തണുപ്പുകൂടിയത്. തുടര്‍ച്ചയായ 14 ദിവസമായി ഡല്‍ഹിയില്‍ കൊടുംതണുപ്പാണ്. ഡല്‍ഹിയില്‍ 4.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു വെള്ളിയാഴ്ചത്തെ കുറഞ്ഞ താപനില. കൂടിയ താപനില 15 ഡിഗ്രി സെല്‍ഷ്യസും. ശരാശരി കൂടിയ താപനില താഴ്‌ന്നതാണ് പകല്‍ തണുപ്പ് കഠിനമാകാന്‍ കാരണം. 19.84 ഡിഗ്രി സെല്‍ഷ്യസാണ് ഇത്തവണ രേഖപ്പെടുത്തിയ ശരാശരി കൂടിയ താപനില. 1919 ഡിസംബറില്‍ ഇത് 19.8 […]