ഇനിയുള്ള നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി; ഓണാവധി കഴിഞ്ഞെത്തുമ്ബോള്‍ ശ്രദ്ധിക്കണം; ചൊവ്വാഴ്ച അടിയന്തര യോഗം
തിരുവനന്തപുരം > സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. സ്ഥിതി വിലയിരുത്താന് ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടുണ്ട്. കോവിഡ് കാലത്താണ് മറ്റൊരു ഓണക്കാലം കൂടിയെത്തിയത്. എല്ലാക്കാലത്തും അടച്ചിടാന് സാധിക്കില്ല. ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് സര്ക്കാര്. അതിനാലാണ് കടകള്ക്കും കച്ചവട സ്ഥാപനങ്ങള്ക്കുമുള്ള നിയന്ത്രണങ്ങള് കുറച്ചത്. എന്നാല് കോവിഡ് മാനദണ്ഡങ്ങള് കൃത്യമായി പാലിക്കണമെന്ന് എല്ലാവര്ക്കും നിര്ദേശം നല്കിയിരുന്നു. കുറേ പേര് അത് പാലിക്കുന്നതായി കണ്ടു. എന്നാല് […]