എച്ച്ഡിഎഫ്സി ബാങ്കിന്റെ മൊബൈല്‍ ആപ്പും നെറ്റ് ബാങ്കിങ്ങും ഡൗണ്‍
എച്ച്ഡിഎഫ്സി ബാങ്കിന്റെ മൊബൈല്‍ ആപ്പും നെറ്റ് ബാങ്കിങ് സൈറ്റും ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് പരാതി. തുടര്‍ച്ചയായി രണ്ട് ദിവസമായി മൊബൈല്‍ ആപ്പും നെറ്റ് ബാങ്കിങും ഡൗണായി കിടക്കുന്നത്. തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ മിക്കവര്‍ക്കും സേവനങ്ങള്‍ പരിധിക്ക് പുറത്താണ്. കസ്റ്റമയര്‍ കെയറിനെ വിളിച്ച് ഉഭോക്താക്കള്‍ പരാതി നല്‍കുന്നുണ്ടെങ്കിലും ഇതുവരെ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ സാധിച്ചിട്ടില്ല. “ഒരു സാങ്കേതിക തകരാര്‍ കാരണം, ഞങ്ങളുടെ ചില ഉപഭോക്താക്കള്‍ക്ക് ഞങ്ങളുടെ നെറ്റ് ബാങ്കിംഗിലേക്കും മൊബൈല്‍ ബാങ്കിംഗ് ആപ്പിലേക്കും പ്രവേശിക്കുന്നതില്‍ പ്രശ്നമുണ്ട്. ഞങ്ങളുടെ വിദഗ്ധര്‍ ഇതിന് […]