വാട്സാപ്പ് വിവരം ചോർത്തപ്പെട്ടവരിൽ മലയാളിയും
വാട്സാപ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ചതിന്റെ വിവരം അറിയിച്ചില്ലെന്ന കേന്ദ്ര സർക്കാർ വാദം തള്ളി. വാട്സാപ് സർക്കാരിനു നൽകിയ വിശദീകരണത്തിൽ ഇസ്രയേൽ ചാര സോഫ്റ്റ്വെയറായ പെഗാസസ് 121 ഇന്ത്യക്കാരെ നോട്ടമിട്ടെന്ന വിവരം ഏറ്റവുമൊടുവിൽ സെപ്റ്റംബറിൽ സർക്കാരിനെ അറിയിച്ചിരുന്നുവെന്നു വാട്സാപ് സർക്കാരിനു നൽകിയ വിശദീകരണത്തിലുണ്ട്. സെപ്റ്റംബറിലും മുന്നറിയിപ്പു നൽകിയതായി വാട്സാപ് പറഞ്ഞതോടെ സർക്കാർ വെട്ടിലായി. അതേസമയം, നേരത്തെ വാട്സാപ് നൽകിയ വിവരങ്ങൾ അപര്യാപ്തമാണെന്ന സർക്കാരിന്റെ വിശദീകരണത്തോട് പ്രതികരിക്കാൻ വാട്സാപ് തയാറായില്ല. വ്യക്തിവിവരങ്ങൾ ചോർത്തിയെന്ന വിവാദത്തിൽ സർക്കാർ വാട്സാപ്പിനോടു വിശദീകരണം തേടിയിരുന്നു. […]