ഗജരാജന്‍ ഗുരുവായൂര്‍ വലിയ കേശവന് ചരിഞ്ഞു
തൃശ്ശുര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന ആനയായ ഗജരാജന്‍ വലിയ കേശവന് ചരിഞ്ഞു. അനാരോഗ്യം കാരണം കുറച്ചുനാളായി ചികിത്സയിലായിരുന്നു. രണ്ട് വര്‍ഷത്തോളമായി ചികിത്സ തുടരവെയാണ് ഉച്ചയ്ക്ക് 12.20ന് ആന ചരിഞ്ഞത്. ഗുരുവായുരപ്പന്റെ സ്വര്‍ണക്കോലമേന്തുന്നതിന് അവകാശമുള്ള കൊമ്ബനായിരുന്നു വലിയ കേശവന്. 2020ല്‍ ഗുരുവായൂര്‍ പത്മനാഭന് വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചരിഞ്ഞതോടെയാണ് വലിയ കേശവന് ഗുരുവായുരിലെ ആനകളില്‍ പ്രധാനിയായത്. 2000ല്‍ ഗുരുവായൂര്‍ സ്വദേശി നാകേരി വാസുദേവന്‍ നമ്ബൂതിരിയാണ് കേശവനെ നടയിരുത്തിയത്. ഇളംമഞ്ഞ കണ്ണുകള്‍, നല്ല നടയമരങ്ങള്‍, കടഞ്ഞെടുത്തതു പോലുള്ള കൊമ്ബുകള്‍, […]