മാറ്റമില്ലാത്ത എണ്ണവിലയിടിവിൽ പുതിയ നികുതികൾ ഏർപ്പെടുത്താൻ ഗൾഫ് രാജ്യങ്ങൾ
ഗൾഫ് സഹകരണ കൗൺസിലിലെ(ജി.സി.സി.) യു.എ.ഇ. അടക്കമുള്ള അംഗരാജ്യങ്ങൾ എണ്ണവിലയിടിവിൽ മാറ്റമില്ലാത്ത സാഹചര്യത്തിൽ പുതിയ നികുതികൾ ഏർപ്പെടുത്താൻ ആലോചിക്കുന്നു. പുതിയ നികുതികൾ ഏർപ്പെടുത്തുന്നത് എണ്ണവിലയിൽ ഉടനെയൊന്നും മാറ്റമുണ്ടാകില്ലെന്ന വിലയിരുത്തലിലാണ്. സ്വത്തുൾപ്പെടെയുള്ള വസ്തുവകകൾക്കുപുറമേ കോർപ്പറേറ്റ് മേഖലയിലും പുതിയ നികുതികൾ ബാധകമാകും. ബജറ്റുമായും എണ്ണവിലയുമായും തട്ടിച്ചുനോക്കുമ്പോൾ ജി.സി.സി.സർക്കാരുകൾക്ക് പുതിയ നികുതിനിരക്കുകൾ ഏർപ്പെടുത്താതെപറ്റില്ലെന്നാണ് വിലയിരുത്തൽ. ഒറ്റത്തവണ നടപ്പാക്കലിലൂടെ ജനങ്ങൾക്ക് അധികഭാരമാകാതിരിക്കാനാണ് ഘട്ടംഘട്ടമായി നടപ്പാക്കാൻ ആലോചിക്കുന്നത്. കുവൈത്തിൽ ആദ്യം കോർപ്പറേറ്റ് മേഖലയിലും പിന്നീട് ആദായനികുതിമേഖലയിലുമായിരിക്കും നികുതിപരിഷ്കരണം. മറ്റുവരുമാനസ്രോതസ്സുകളിൽനിന്നുള്ള നേട്ടങ്ങൾകൂടി വിലയിരുത്തിയശേഷമായിരിക്കും നടപടികൾ കൈക്കൊള്ളുക. അടുത്ത […]