കിറ്റക്സിനെ ക്ഷണിച്ച് തമിഴ്നാട് സര്‍ക്കാര്‍; വമ്ബന്‍ വാഗ്ദാനങ്ങള്‍
കൊച്ചി: 3500 കോടിയുടെ വ്യവസായ പദ്ധതി നടപ്പാക്കാന്‍ കിറ്റക്സ് ഗ്രൂപ്പിനെ സ്വാഗതം ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍. നിക്ഷേപത്തിന് 40 ശതമാനം സബ്സിഡി, 10 വര്‍ഷത്തെ തൊഴിലാളികളുടെ ശമ്ബള ത്തിന്റെ 20% സര്‍ക്കാര്‍ നല്‍കും തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് തമിഴ്നാട് വാഗ്ദാനം ചെയ്തിട്ടുള്ളത്. തമിഴ്നാട്ടില്‍ പദ്ധതി നടപ്പാക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കിറ്റക്സ് ചെയര്‍മാന്‍ സാബു എം ജേക്കബ് പറഞ്ഞു. 35,000 പേര്‍ക്ക് തൊഴില്‍ നല്‍കാവുന്ന 3500 കോടി രൂപയുടെ പദ്ധതിയായിരുന്നു കിറ്റക്സ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നത്. കൊച്ചിയില്‍ നടന്ന […]