മരടിലെ ഫ്ലാറ്റ് പൊളിക്കൽ വിവാദം : നിയമോപദേശം തേടി സർക്കാർ
കൊച്ചി∙ തീരദേശ പരിപാലനച്ചട്ടം ലംഘിച്ചതിന് കൊച്ചി മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതിയുടെ അന്തിമ വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ, സോളിസിറ്റർ ജനറലിന്റെ നിയമോപദേശം തേടി. വിധി നടപ്പാക്കുന്നതിൽ എന്തെങ്കിലും ഇളവ് സുപ്രീം കോടതിയിൽ നിന്നു നേടാനാകുമോ എന്നറിയുന്നതിനാണ് സർക്കാർ ചർച്ച നടത്തിയിരിക്കുന്നത്. വിധിയുടെ വിവിധ വശങ്ങൾ സർക്കാർ ചർച്ച ചെയ്തിട്ടുണ്ട്. ഈ മാസം 23ന് കേസ് പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ ഹാജരായേക്കും സുപ്രീം കോടതി […]