7 ലക്ഷത്തിന്റെ ലൈബ്രറി പൊളിച്ച് 83 ലക്ഷത്തിന്റെ ഇഎംഎസ് സ്മൃതി മന്ദിരം
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്ബത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ വീണ്ടും സര്‍ക്കാരിന്റെ ധൂര്‍ത്ത്. നിയമസഭാ സമുച്ചയത്തില്‍ ഇഎംഎസ് സ്മൃതി മന്ദിരം സ്ഥാപിക്കാന്‍ 83 ലക്ഷം രൂപയുടെ ഭരണാനുമതി നല്കി. ഇതിനായി ഏഴ് ലക്ഷം രൂപയിലധികം ചിലവഴിച്ച് നിര്‍മിച്ച കുട്ടികളുടെ ലൈബ്രറി പൊളിച്ചു മാറ്റി. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിലാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരമാണ് രഹസ്യമായി വച്ചിരുന്ന ഉത്തരവ് പുറംലോകം അറിഞ്ഞത്. നിയമസഭാ മന്ദിരത്തില്‍ ഒരു നിര്‍മാണം നടത്തണമെങ്കില്‍ പ്രതിപക്ഷവുമായി ആലോചിച്ച് വേണമെന്ന കീഴ് വഴക്കവും ചട്ടവും ലംഘിച്ചാണ് പുതിയ […]