നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക്! സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു
തിരുവനന്തപുരം: ഇനി നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് എത്താം. സംസ്ഥാനത്ത് നടപ്പാക്കുന്ന അര്‍ധ അതിവേഗ റെയില്‍പാതാ പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്ര റെയില്‍വെ മന്ത്രാലയം തത്വത്തില്‍ അനുമതി നല്കി. പദ്ധതിക്ക് വേണ്ടി നിക്ഷേപ സമാഹരണവുമായി മുന്നോട്ടു പോകാന്‍ മന്ത്രാലയം കേരള റെയില്‍ വികസന കോര്പറേഷന് (കെ.ആര്.ഡി.സി.എല്‍)അനുമതി നല്കി. ഇന്ത്യന്‍ റെയില്‍വെയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് രൂപീകരിച്ച കെ.ആര്.ഡി.സി.എല്‍ ആണ് പദ്ധതി നടപ്പാക്കുന്നത്. 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാവുന്ന രണ്ട് റെയില്‍ലൈനുകളാണ് പദ്ധതിയുടെ […]