ഗൂഗിള്‍ പേയെ അന്യായമായി പ്രൊമോട്ട് ചെയ്യുന്നു; ഗൂഗിളിനെതിരെ അന്വേഷണം
ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍പേയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗൂഗിള്‍ അതിന്റെ വിപണിയിലെ അപ്രമാദിത്വം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. അന്വേഷണം പൂര്‍ത്തിയാക്കി 60 ദിവസത്തിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിസിഐയ്ക്ക് നിര്‍ദേശം നല്‍കി. വിശ്വാസവഞ്ചന ആരോപിച്ചുകൊണ്ട് ഗൂഗിളിനെതിരായ ഇന്ത്യയില്‍ നടക്കുന്ന മൂന്നാമത്തെ അന്വേഷണമാണ് ഇത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ സമര്‍പ്പിച്ച പരാതിയിലായിരുന്നു സിസിഐയുടെ നടപടി. ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ സ്വാധീനമുപയോഗിച്ച് ഗൂഗിള്‍പേയെ അന്യായമായി പ്രൊമോട്ട് ചെയ്യുന്നു എന്നും ഗൂഗിള്‍ ഓണ്‍ലൈനിലെ അവരുടെ അപ്രമാദിത്വം […]