Blog Post

Karanavars > News >

40,000 കടന്ന് സ്വര്‍ണവില; പവന് ഇന്ന് കൂടിയത് 1040 രൂപ!

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില (Gold Price)കുതിച്ചുയരുന്നു. ഇന്നലെ മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് പവന് ആയിരത്തിന് മേല്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന് വില 40,000 രൂപ കടന്നു. ഒരു പവന് 40,560 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 39520 രൂപയായിരുന്ന വില ഇന്ന് 1040 വര്‍ധിച്ചാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരിക്കുന്നത്. ഗ്രാമിന് 130 രൂപ കൂടി 5070 രൂപയാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2056 ഡോളറായി ഉയര്‍ന്നു. […]

Read More

സ്വര്‍ണവില 40,000ത്തിലേക്ക്; പവന് 39,520 രൂപ

പിടിതരാതെ പാഞ്ഞുകൊണ്ടിരിക്കുകയാണ് സ്വര്‍ണവില. പവന് 800 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 39,520 രൂപയാണ് ഒരു പവന് വില. ഗ്രാമിന് 100 രൂപ കൂടി 4940 രൂപയായി. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വില കുതിക്കുകയാണ്. ഒരു ഔണ്‍സിന് രണ്ടായിരം ഡോളറിനു മുകളിലാണ്. എണ്ണ വിലയിലും വന്‍ കുതിപ്പാണ്. ക്രൂഡ് ഓയില്‍ ബാരലിന് 130 ഡോളര്‍ കവിഞ്ഞു. 2008ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. ഇന്ത്യയില്‍ 12 മുതല്‍ 22 രൂപ വരെ വര്‍ധിച്ചേക്കും. റഷ്യയില്‍ നിന്നുള്ള ഇന്ധന […]

Read More

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഒരു പവന് 38160 രൂപ

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. ഇന്നലെ 40 രൂപ ഗ്രാമിന് ഇടിവുണ്ടായ ശേഷമാണ് ഇന്ന് വീണ്ടും ഗ്രാമിന് 40 രൂപ കൂടിയിരിക്കുന്നത്. ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 4770 രൂപയാണ്. ഇന്നലെ 4730 രൂപയിലായിരുന്നു സ്വര്‍ണത്തിന്റെ വിപണനം. ഒരു പവന്‍ സ്വര്‍ണത്തിന് വില ഇന്ന് 38160 രൂപയാണ്. 18 കാരറ്റ് സ്വര്‍ണവിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാമിന് 30 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 3940 രൂപയാണ് ഇന്നത്തെ 18 കാരറ്റ് […]

Read More

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 36,720 ആയി. ഗ്രാം വില പത്തു രൂപ താഴ്ന്ന് 4590എല്‍ എത്തി. ഏതാനും ദിവസമായി സ്വര്‍ണ വില ചാഞ്ചാട്ടം പ്രകടപ്പിക്കുകയാണ്. ഈ മാസം 12ന് കുതിച്ചുകയറിയ വില 16മുതല്‍ താഴുകയായിരുന്നു. എന്നാല്‍ പതിനെട്ടിന് വില വീണ്ടും ഉയര്‍ന്നു. ഇതിനിടെ പതിനാറിനും പതിനെട്ടിനും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ രണ്ടു നിലവാരത്തില്‍ കച്ചവടം നടക്കുകയും ചെയ്തു.

Read More