സംസ്ഥാനത്ത് സ്വര്‍ണത്തിന് ഒറ്റദിവസംകൊണ്ട് ഇടിഞ്ഞത് 1,200 രൂപ
കൊച്ചി: തുടര്‍ച്ചയായി ഉയര്‍ന്നശേഷം സംസ്ഥാനത്ത് സ്വര്‍ണവില കൂപ്പുകുത്തി. പവന് ഇന്നുമാത്രം 1200 രൂപയാണ് ഇടിഞ്ഞത്. ഇതോടെ പവന് വില 37,680രൂപയായി. ഗ്രാമിന് 4710 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞദിവസം ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില 100 ഡോളറോളം താഴ്ന്ന് 1,849.93 ഡോളറിലെത്തിയിരുന്നു. ഇതാണ് സംസ്ഥാനത്തും സ്വര്‍ണ വില കുറയാന്‍ കാരണം. അമേരിക്കന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങിയതോടെയാണ് ആഗോളതലത്തില്‍ സ്വര്‍ണവില ഇടിയാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ബൈഡന്‍ അധികാരത്തില്‍ വരുന്നതോടെ സമ്ബദ്ഘടന സ്ഥിരതയാര്‍ജിക്കുമെന്ന പ്രതീക്ഷയും കൊവിഡ് പ്രതിരോധ […]