Blog Post

Karanavars > News >

40,000 കടന്ന് സ്വര്‍ണവില; പവന് ഇന്ന് കൂടിയത് 1040 രൂപ!

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില (Gold Price)കുതിച്ചുയരുന്നു. ഇന്നലെ മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് പവന് ആയിരത്തിന് മേല്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന് വില 40,000 രൂപ കടന്നു. ഒരു പവന് 40,560 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 39520 രൂപയായിരുന്ന വില ഇന്ന് 1040 വര്‍ധിച്ചാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരിക്കുന്നത്. ഗ്രാമിന് 130 രൂപ കൂടി 5070 രൂപയാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2056 ഡോളറായി ഉയര്‍ന്നു. […]

Read More

സ്വര്‍ണവില 40,000ത്തിലേക്ക്; പവന് 39,520 രൂപ

പിടിതരാതെ പാഞ്ഞുകൊണ്ടിരിക്കുകയാണ് സ്വര്‍ണവില. പവന് 800 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 39,520 രൂപയാണ് ഒരു പവന് വില. ഗ്രാമിന് 100 രൂപ കൂടി 4940 രൂപയായി. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വില കുതിക്കുകയാണ്. ഒരു ഔണ്‍സിന് രണ്ടായിരം ഡോളറിനു മുകളിലാണ്. എണ്ണ വിലയിലും വന്‍ കുതിപ്പാണ്. ക്രൂഡ് ഓയില്‍ ബാരലിന് 130 ഡോളര്‍ കവിഞ്ഞു. 2008ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. ഇന്ത്യയില്‍ 12 മുതല്‍ 22 രൂപ വരെ വര്‍ധിച്ചേക്കും. റഷ്യയില്‍ നിന്നുള്ള ഇന്ധന […]

Read More

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഒരു പവന് 38160 രൂപ

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. ഇന്നലെ 40 രൂപ ഗ്രാമിന് ഇടിവുണ്ടായ ശേഷമാണ് ഇന്ന് വീണ്ടും ഗ്രാമിന് 40 രൂപ കൂടിയിരിക്കുന്നത്. ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 4770 രൂപയാണ്. ഇന്നലെ 4730 രൂപയിലായിരുന്നു സ്വര്‍ണത്തിന്റെ വിപണനം. ഒരു പവന്‍ സ്വര്‍ണത്തിന് വില ഇന്ന് 38160 രൂപയാണ്. 18 കാരറ്റ് സ്വര്‍ണവിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാമിന് 30 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 3940 രൂപയാണ് ഇന്നത്തെ 18 കാരറ്റ് […]

Read More

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 36,720 ആയി. ഗ്രാം വില പത്തു രൂപ താഴ്ന്ന് 4590എല്‍ എത്തി. ഏതാനും ദിവസമായി സ്വര്‍ണ വില ചാഞ്ചാട്ടം പ്രകടപ്പിക്കുകയാണ്. ഈ മാസം 12ന് കുതിച്ചുകയറിയ വില 16മുതല്‍ താഴുകയായിരുന്നു. എന്നാല്‍ പതിനെട്ടിന് വില വീണ്ടും ഉയര്‍ന്നു. ഇതിനിടെ പതിനാറിനും പതിനെട്ടിനും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ രണ്ടു നിലവാരത്തില്‍ കച്ചവടം നടക്കുകയും ചെയ്തു.

Read More

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു ; രണ്ടുദിവസത്തിനിടെ 360 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 160 രൂപയാണ് വര്‍ധിച്ചത്. രണ്ടു ദിവസത്തിനിടെ 360 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന. ഗ്രാമിന് 20 രൂപ വര്‍ധിച്ചു. 4420 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 2000 രൂപയുടെ കുറവ് രേഖപ്പെടുത്തിയശേഷമാണ് സ്വര്‍ണവിലയില്‍ മുന്നേറ്റം ദൃശ്യമാകുന്നത് കഴിഞ്ഞ മാസം സ്വര്‍ണവില താഴോട്ട് പോകുന്നതാണ് ദൃശ്യമായത്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് മൂന്നിന് 36,960 രൂപയായി ഉയര്‍ന്ന് […]

Read More

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ ഇടിഞ്ഞത് 680 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. രണ്ടു ദിവസം കൊണ്ട് സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടായ കുറവ് 680 രൂപയായി. നിലവില്‍ 36,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്നലെ രാവിലെ ഉയര്‍ന്നത്. ബജറ്റില്‍ സ്വര്‍ണാഭരണ മേഖലയ്ക്ക് പ്രയോജനം ചെയ്യുന്ന പ്രഖ്യാപനം ഉണ്ടായതോടെയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും താഴ്ന്നിട്ടുണ്ട്. 35 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4515 രൂപയായി.

Read More

സംസ്ഥാനത്ത് സ്വര്‍ണത്തിന് ഒറ്റദിവസംകൊണ്ട് ഇടിഞ്ഞത് 1,200 രൂപ

കൊച്ചി: തുടര്‍ച്ചയായി ഉയര്‍ന്നശേഷം സംസ്ഥാനത്ത് സ്വര്‍ണവില കൂപ്പുകുത്തി. പവന് ഇന്നുമാത്രം 1200 രൂപയാണ് ഇടിഞ്ഞത്. ഇതോടെ പവന് വില 37,680രൂപയായി. ഗ്രാമിന് 4710 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞദിവസം ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില 100 ഡോളറോളം താഴ്ന്ന് 1,849.93 ഡോളറിലെത്തിയിരുന്നു. ഇതാണ് സംസ്ഥാനത്തും സ്വര്‍ണ വില കുറയാന്‍ കാരണം. അമേരിക്കന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങിയതോടെയാണ് ആഗോളതലത്തില്‍ സ്വര്‍ണവില ഇടിയാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ബൈഡന്‍ അധികാരത്തില്‍ വരുന്നതോടെ സമ്ബദ്ഘടന സ്ഥിരതയാര്‍ജിക്കുമെന്ന പ്രതീക്ഷയും കൊവിഡ് പ്രതിരോധ […]

Read More

നാലു ദിവസംകൊണ്ട് സ്വര്‍ണവില കുറഞ്ഞത് 600 രൂപ

കൊച്ചി: നാലു ദിവസം കൊണ്ട് സ്വര്‍ണവില പവന് 600 രൂപ കുറഞ്ഞു. 28,040 രൂപയാണ് ചൊവാഴ്ചയിലെ പവന്റെ വില. ഗ്രാമിനാകട്ടെ 3505 രൂപയും. ഡിസംബര്‍ നാലിന് 28,640 രൂപവരെ വില ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഓരോ ദിവസവും വില ഇടിയുകയായിരുന്നു. നവംബര്‍ ഒന്നിന് പവന്റെ വില 28,800 രൂപയെന്ന നിലവാരത്തിലെത്തിയിരുന്നു. ആഗോള വിപണികളിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ അഞ്ചുദിവസംകൊണ്ട് 10 ഗ്രാം സ്വര്‍ണത്തിന് 750 രൂപയോളം കുറഞ്ഞിരുന്നു. സെപ്റ്റംബറിലാണ് സ്വര്‍ണത്തിന് കമ്മോഡിറ്റി […]

Read More

സ്വര്‍ണ വിലയില്‍ ഇടിവ് : ഇന്നത്തെ നിരക്കിങ്ങനെ

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂ​പ​യും,ഗ്രാ​മി​ന് 20 രൂ​പയുമാണ് കുറഞ്ഞത്. ഇതനുസരിച്ച്‌ പ​വ​ന് 28,480 രൂ​പയും,ഗ്രാ​മി​ന് 3,560 രൂ​പ​യി​ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണ വില കൂടിയിരുന്നു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇതനുസരിച്ച്‌ പവന് 28,640 രൂപയിലും, ഗ്രാമിന് 3,580 രൂപയിലുമാണ് വ്യാപാരം നടന്നത്. മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. രണ്ടാം തീയതി പവന് 80 രൂപ കുറഞ്ഞിരുന്നു. പവന് 28,320ഉം, ഗ്രാമിന് 3,540 രൂപയുമായിരുന്നു […]

Read More