Blog Post

Karanavars > News >

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കൂടി; പവന് 800 രൂപയുടെ വര്‍ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ കൂടി. പവന് 800 രൂപയുടെ വര്‍ധനവാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,160 രൂപയായി. ഗ്രാമിന് 100 രൂപ വര്‍ധിച്ച്‌ 4770 രൂപയായി. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില 38,000 കടക്കുന്നത്. യുക്രൈനിലെ റഷ്യന്‍ ആക്രമണമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരിവിപണികള്‍ ഇടിഞ്ഞിരുന്നു.

Read More

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ ക​ന​ത്ത ഇ​ടി​വ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ ക​ന​ത്ത ഇ​ടി​വ് രേഖപ്പെടുത്തി. ഇ​ന്ന് ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,620 രൂ​പ​യും പ​വ​ന് 36,960 രൂ​പ​യു​മാ​യി. തു​ട​ര്‍​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ല്‍ വി​ല വന്‍തോതില്‍ ഉ​യ​ര്‍​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ലി​യി​ടി​വു​ണ്ടാ​യ​ത്. റ​ഷ്യ-​യു​ക്രൈ​യി​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ യു​ദ്ധ​ഭീ​തി​യൊ​ഴി​ഞ്ഞ​താ​ണ് വി​ല​യി​റ​ക്ക​ത്തിലേക്ക് നയിച്ചത്.

Read More

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; ഗ്രാമിന് 4450 രൂപ, പവന് ഇന്ന് കൂടിയത് 400 രൂപ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ദ്ധന. ഗ്രാമിന് 50 രൂപ കൂടി 4450 രൂപയായി. പവന് 400 രൂപയുടെ വര്‍ദ്ധനവാണ് ഇന്നുണ്ടായത്. പവന് ഇന്ന് 35,600 രൂപയായി. വ്യാഴാഴ്‌ച വില 35,200 ആയിരുന്നു. ആഗോളവിപണിയില്‍ സ്‌പോട് ഗോള്‍ഡിന് വില ഉയര്‍ന്ന് 1817.90 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫെബ്രുവരി 16ന് ശേഷമുള‌ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. യു.എസ് ട്രഷറി ആദായത്തില്‍ കുറവുണ്ടായതും ഡോളര്‍ വില ദുര്‍ബലമായതും കാരണം സ്വര്‍ണത്തിന് ആവശ്യമേറിയതോടെയാണ് നേരിയ വിലവര്‍ദ്ധന ഉണ്ടായത്.

Read More

സംസ്ഥാനത്ത് സ്വര്‍ണവില കൂടുന്നു: പവന് 34,120 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ബുധനാഴ്ച പവന് 200 രൂപകൂടി 34,120 രൂപയിലെത്തി. ഗ്രാമിനാകട്ടെ 4265 രൂപയുമായി. ഇതോടെ ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 800 രൂപയാണ് വര്‍ധിച്ചത്. അതേസമയം, ആഗോള വിപണിയില്‍ വിലകുറയുംചെയ്തു. കഴിഞ്ഞദിവസം 1,745.15 ഡോളര്‍ നിലവാരത്തിലേയ്ക്കുയര്‍ന്ന സ്‌പോട് ഗോള്‍ഡ് വില 1,739.46 ഡോളറിലേയ്ക്ക് താഴ്ന്നിട്ടുണ്ട്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വിലയിലും ഇടിവാണുണ്ടായത്. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.33ശതമാനം താഴ്ന്ന് 45,767 നിലവാരത്തിലുമെത്തി.

Read More

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; പവന് 32,880 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുംതാഴ്ന്നു. പവന്റെ വില 200 രൂപകുറഞ്ഞ് 32,880 രൂപയിലെത്തി. 4110 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ റെക്കോഡ് നിലവാരത്തില്‍നിന്ന് എട്ടുമാസത്തിനിടെ 9,120 രൂപയാണ്‌ കുറവുണ്ടായത്. കഴിഞ്ഞ ഏപ്രില്‍ 10നാണ് 32,800 രൂപനിലവാരത്തില്‍ ഇതിനുമുമ്ബ് സ്വര്‍ണവിലയെത്തിയത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,683.56 ഡോളര്‍ നിലവാരത്തിലെത്തി. യുഎസിലെ ട്രഷറി ആദായം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍നിന്ന് പിന്‍വാങ്ങുന്നതാണ് തുടര്‍ച്ചയായി വിലയിടിയാനിടയാക്കിയത്.

Read More

സ്വര്‍ണവില ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍; പവന് വീണ്ടും കുറഞ്ഞു

തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന് 280 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്. സ്വര്‍ണവില ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. ഇതോടെ ഒരു പവന്റെ വില ഗ്രാമിന് 4145 നിരക്കില്‍ 33,160 രൂപയായി കുറഞ്ഞിരിക്കുകയാണ്. ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്. അഞ്ച് ദിവസമായി സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ കുറവാണ് കാണാന്‍ സാധിക്കുന്നത്. അഞ്ച് ദിവസത്തിനിടെ 1280 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസവും സ്വര്‍ണത്തിന്റെ വില 520 രൂപ കുറഞ്ഞ് 33,440 ല്‍ എത്തിയിരുന്നു. […]

Read More

സ്വര്‍ണവില വീണ്ടും കുറഞ്ഞു ;പവന് 34,600 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,600 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4325 രൂപയാണ് വില. ഫെബ്രുവരി 19ന് ഈ മാസത്തെ കുറഞ്ഞ നിരക്കായ 34,400ല്‍ എത്തിയ വില പിന്നീട് ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച 35,000ന് മുകളില്‍ എത്തിയ വില ബുധനാഴ്ച 80 രൂപ ഇടിഞ്ഞ് 35,000ല്‍ എത്തി. ഇന്നലെ 280 രൂപയാണ് കുറഞ്ഞത്.

Read More