കേരളത്തില്‍ നിന്നും ഗോവയിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ ടൂറുപോയ ബസിന് തീപിടിച്ചു
പനാജി: കണ്ണൂരില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഗോവയിലേയ്ക്ക് ഉല്ലാസയാത്ര പോയ ബസിന് തീപിടിച്ചു. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചുവെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. കണ്ണൂര്‍ മാതമംഗലം ജെബീസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകട സമയത്ത് ബസില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ അഞ്ചരയോടെ ഗോവയിലെ ഓള്‍ഡ് ബെന്‍സാരിയില്‍ വച്ചാണ് ബസിന് തീ പിടിച്ചത്. എങ്ങനെയാണ് തീ പിടിച്ചത് എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. എഞ്ചിനില്‍ നിന്ന് പുക വരുന്നുവെന്ന് ആളുകള്‍ ഡ്രെെവറോട് പറഞ്ഞെങ്കിലും അദ്ദേഹം ഇത് ശ്രദ്ധിച്ചില്ല. തുടര്‍ന്ന് ബസ് കത്താന്‍ തുടങ്ങിയതോടെയാണ് […]