കൊറോണ വൈറസ്: ആഗോള ആരോഗ്യ അടയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
ബെയ്ജിങ്: ആഗോള തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിലാണ് നടപടി. ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്താത്ത രാജ്യങ്ങളിലേക്ക് വൈറസ് വ്യാപനം നടന്നാല്‍ വലിയ ദുരന്തമായി മാറുമെന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നല്‍കുന്നുണ്ട്. യു.എന്നിനുകീഴിലുള്ള ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന സുരക്ഷാ മുന്‍കരുതലുകള്‍ അംഗരാജ്യങ്ങള്‍ സ്വീകരിക്കേണ്ടിവരും. എല്ലാ രാജ്യങ്ങളും പരമാവധി വിഭവങ്ങള്‍ സമാഹരിച്ച് കൊറോണ പ്രതിരോധ നടപടികള്‍ ശക്തമാക്കണം. അവികസിത രാജ്യങ്ങള്‍ക്ക് സാധ്യമായ പിന്തുണ നല്‍കാന്‍ ലോകബാങ്ക് ഉള്‍പ്പെടെയുള്ള ഏജന്‍സികളും സമ്ബന്ന […]