ഗുലാം നബിക്ക് രാജ്യസഭ സീറ്റ് നല്‍കണമെന്ന് ഡി.എം.കെ; മടിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ സഖ്യധാരണപ്രകാരം കോണ്‍ഗ്രസിന് അനുവദിച്ച രാജ്യസഭ സീറ്റ് ആര്ക്കുനല്കണമെന്ന കാര്യത്തില്‍ ഡി.എം.കെയും കോണ്‍ഗ്രസുമായി തര്‍ക്കം. ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദിന് നല്‍കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ആവശ്യപ്പെടുേമ്ബാള് ‘വിമത നേതാവാ‘യി മാറിയ അദ്ദേഹത്തിന് സീറ്റ് കൊടുക്കാന്‍ പറ്റില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. കോണ്‍ഗ്രസിെന്റ ഡാറ്റ അനലറ്റിക്സ് വിഭാഗം ചെയര്‍മാനായ പ്രവീണ്‍ ചക്രവര്‍ത്തിയെ സ്ഥാനാര്‍ഥിയാക്കാനുള്ള പുറപ്പാടിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യസഭ കാലാവധി പൂര്‍ത്തിയാക്കിയ ഗുലാംനബിക്ക് വീണ്ടും അവസരം നല്കാന് […]