സ്‌കൂള്‍ സമയം മാറില്ല, കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിക്കുന്നത് നാടിന്റെ വികാരം, തീരുമാനത്തെ പ്രോത്സാഹിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
കാസര്‍കോട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജെന്‍ട്രല്‍ ന്യൂട്രല്‍ യൂണിഫോമെന്ന തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് ബാലുശേരി ജി.ജി.എച്ച്.എസ്.എസില്‍ ജെന്‍ട്രല്‍ ന്യൂട്രല്‍ യൂണിഫോമാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയുണ്ടായ വിവാദത്തില്‍ സര്‍ക്കാര്‍ ഭാഗം വിശദമാക്കിയിരിക്കുകയാണ് മന്ത്രി. സംസ്ഥാനത്ത് ആദ്യമായി ഒരു ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യമായ യൂണിഫോം അഥവാ ജെന്‍ട്രല്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയത് ബാലുശേരി ജി.ജി.എച്ച്.എസ്.എസിലാണ്. എന്നാല്‍ ആണ്‍കുട്ടികളുടെ യൂണിഫോം പെണ്‍കുട്ടികള്‍ക്ക് അടിച്ചേല്‍പ്പിക്കുകയാണെന്ന് സൂചിപ്പിച്ച് ഈ തീരുമാനത്തിനെതിരെ മുസ്ളീം […]