ഭക്ഷ്യ കിറ്റ് വിതരണം തുടരുമെന്ന് ധനമന്ത്രി, ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി ബഡ്ജറ്റില്‍ വകയിരുത്തി
തിരുവനന്തപുരം : കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇടതു തരംഗം സൃഷ്ടിക്കാനായതിന്റെ മുഖ്യകാരണങ്ങളിലൊന്നായി വിലയിരുത്തുന്ന സൗജന്യ ഭക്ഷ്യകിറ്റുകളുടെ വിതരണം നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിയമസഭയില്‍ അവതരിപ്പിച്ച ബഡ്ജറ്റിലാണ് ഈ തീരുമാനം ധനമന്ത്രി പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനം സംസ്ഥാനത്ത് ശക്തമായി തുടരുന്നതിനാല്‍ ഭക്ഷ്യ കിറ്റ് വിതരണം തുടരും എന്നാണ് അദ്ദേഹം അറിയിച്ചത്. ഇതിനൊപ്പം സംസ്ഥാനത്തെ അമ്ബത് ലക്ഷം കുടുംബങ്ങളില്‍ ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തുന്നതിനായി നീല, വെള്ള കാര്‍ഡുകാര്‍ക്ക് അധികമായി 10 കിലോ അരി 15 രൂപക്ക് നല്‍കാനും […]