യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് കേന്ദ്രമന്ത്രിമാര്‍; ഒഴിപ്പിക്കല്‍ ഏകോപിപ്പിക്കും; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന്‍ ഗംഗയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോദം വിളിച്ച് പ്രധാനമന്ത്രി. ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി പ്രവര്‍ത്തനം ഏകോപിക്കുന്നതിനായി കേന്ദ്രമന്ത്രിമാരെ യുക്രൈന്റെ അതിര്‍ത്തി രാജ്യങ്ങളിലേയ്ക്കയക്കും. യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ എത്തിച്ച ശേഷം അവിടെ നിന്ന് നാട്ടിലേക്ക് എത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രമന്ത്രിമാര്‍ ഏകോപിപ്പിക്കും. പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി, നിയമമന്ത്രി കിരണ്‍ റിജിജു, വ്യോമയാനമന്ത്രി ജ്യോതിരാദിത് സിന്ധ്യ, ഗതാഗത, വ്യോമയാനവകുപ്പ് സഹമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ […]