Blog Post

Karanavars > News >

ലീഡറോട് ‘നോ’ പറയാത്ത ശങ്കരന്‍ വക്കീല്‍

തിരുവനന്തപുരം: കെ കരുണാകരന്റെ കോഴിക്കോട്ടെ നാവായിരുന്നു ശങ്കരന്‍ വക്കീല്‍. ലീഡര്‍ ആവശ്യപ്പെട്ടപ്പോള്‍ പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും മത്സരിച്ചു. മന്ത്രിസ്ഥാനവും നിയമസഭാംഗത്വവും രാജിവയ്ക്കാന്‍ പറഞ്ഞപ്പോഴും അനുസരണയുള്ള അനുയായിയായി. ശങ്കരന്‍ വക്കീലിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളിലെല്ലാം കരുണാകരന്റെ കരസ്പര്‍ശമുണ്ടായിരുന്നു. വിമര്‍ശനങ്ങളെയും രാഷ്ട്രീയ പ്രതിയോഗികളെയും ചിരിയോടെ നേരിട്ട അഡ്വ. പി ശങ്കരന്‍ കോഴിക്കോട്ടുകാര്‍ക്ക് ശങ്കരന്‍ വക്കീലായിരുന്നു. ഡിസിസി പ്രസിഡന്റായിരിക്കെയാണ് 1998ല്‍ വീരേന്ദ്രകുമാറിനെതിരെ മത്സരിക്കാനിറങ്ങിയത്. കേന്ദ്രമന്ത്രിയായിരുന്ന വീരേന്ദ്രകുമാറിനെ നേരിടാന്‍ കരുണാകരനാണ് ശങ്കരനെ നിയോഗിച്ചത്. മുമ്ബ് ബാലുശേരിയില്‍നിന്ന് എ സി ഷണ്‍മുഖദാസിനോട് മത്സരിച്ചത് മാത്രമായിരുന്നു തെരഞ്ഞെടുപ്പ് […]

Read More