ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം; തൊടുപുഴ മുന്‍ സി.ഐ.യ്ക്ക് സസ്‌പെന്‍ഷന്‍
കൊച്ചി: തൊടുപുഴ മുന്‍ സി.ഐ. എന്‍.ജി.ശ്രീമോനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ശ്രീമോനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി. നിലവില്‍ കോട്ടയം ക്രൈംബ്രാഞ്ചിലുള്ള ശ്രീമോനെതിരേ നടപടിയെടുത്ത ശേഷം റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് എ.ഡി.ജി.പി.യോട് ആവശ്യപ്പെട്ടിരുന്നു. സിവില്‍തര്‍ക്കത്തില്‍ അന്യായമായി ഇടപെട്ട് ശ്രീമോന്‍ പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് തൊടുപുഴ ഉടുമ്ബന്നൂര്‍ സ്വദേശി ബേബിച്ചന്‍ വര്‍ക്കി നല്‍കിയ ഹര്‍ജിയില്‍ വിജിലന്‍സ് ഐ.ജി. എച്ച്. വെങ്കിടേഷ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണു നടപടി. സി.ഐ.ക്കെതിരായ […]