‘ ഓപ്പറേഷൻ തെളിമ ‘ ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്; സംസ്ഥാനത്ത് 74 സ്ഥാപനങ്ങൾ പൂട്ടിച്ചു, 1400 ലിറ്ററിലധികം പഴകിയ എണ്ണ പിടിച്ചെടുത്തു
സംസ്ഥാനത്തെ ഹോട്ടലുകളിലും തട്ടുകടകളിലും പാചക എണ്ണ ആവർത്തിച്ച് ചൂടാക്കി ഉപയോഗിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് എതിരായി ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനവ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിൽ മാനദണ്ഡങ്ങൾ ലംഘിച്ച 74 ഭക്ഷ്യസ്ഥാപനങ്ങൾ പൂട്ടിക്കുകയും, ഉപയോഗയോഗ്യമല്ലാത്ത 1436 ലിറ്ററിലധികം പഴകിയ പാചക എണ്ണ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് ‘ഓപ്പറേഷൻ തെളിമ’ എന്ന പേരിൽ ഈ പ്രത്യേക പരിശോധനാ യജ്ഞം നടപ്പിലാക്കിയത്. വഴിയോര ഭക്ഷണശാലകൾ, ചായക്കടകൾ, തട്ടുകടകൾ, പലഹാര […]