സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകള്‍ തുടരുന്നു; തലസ്ഥാനത്ത് നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു, പ്രമുഖ ഹോട്ടലിനുള്‍പ്പടെ നോട്ടീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകള്‍ ഊര്‍ജിതമായി തുടരുന്നു. തലസ്ഥാനത്ത് മൂന്നും കണ്ണൂരില്‍ രണ്ടും ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ പരിശോധന നടന്നത്.നന്ദന്‍കോട് ‘ഇറാനി കുഴിമന്തിയില്‍‘ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തതിന് പിന്നാലെ ഹോട്ടലിന് നോട്ടീസ് നല്‍കി. പൊറ്റക്കുഴി ‘മൂണ്‍ സിറ്റി തലശ്ശേരി ദം ബിരിയാണി‘, നന്ദന്‍കോട് ‘ ടിഫിന്‍ സെന്റര്‍‘ എന്നീ കടകള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. നിരോധിത പ്ലാസ്റ്റിക് ബാഗുകളും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരം കുന്നുകുഴിയിലുള്ള ആണ്‍കുട്ടികളുടെ കെ പി […]