മണ്ണുവിതറി വില്‍പ്പനയ്ക്കു വെച്ചിരിക്കുന്ന മത്സ്യം അപകടം
പുനലൂര്‍ : മുകളില്‍ മണ്ണു വിതറിയനിലയില്‍ വില്‍പ്പനയ്ക്കു വെച്ചിരിക്കുന്ന മത്സ്യം ഉപയോഗിക്കുന്നത് സൂക്ഷിച്ചുവേണമെന്നും പുതിയ മത്സ്യമാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ ഇത്തരത്തില്‍ വ്യാപകമായി ചെയ്തുവരുന്നുണ്ടെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ്. ‘മോഡല്‍ ഫുഡ് സേഫ്റ്റി പഞ്ചായത്ത്‘ പദ്ധതിയുടെ ഭാഗമായി വകുപ്പ് നടത്തുന്ന ബോധവത്‌കരണത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നത്. കടലില്‍നിന്ന് ഇപ്പോള്‍ പിടിച്ചതാണെന്നു തെറ്റിദ്ധരിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. കടല്‍ക്കരയില്‍ തുറസ്സായ സ്ഥലത്തുനിന്നു വാരുന്ന മണ്ണാണ് പലപ്പോഴും മത്സ്യത്തിനുമേല്‍ വിതറുന്നത്. പലതരം രോഗാണുക്കള്‍ നിറഞ്ഞ ഈ മണ്ണ് വിതറുന്നതുവഴി മീനില്‍ പടരുന്ന അണുക്കള്‍ മനുഷ്യരില്‍ എത്താന്‍ സാധ്യതയേറെയാണ്–അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. മത്സ്യം […]