രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യബജറ്റ് ഇന്ന്; പ്രതീക്ഷ പങ്കുവെച്ച് ധനമന്ത്രി
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കും. ഒമ്ബതുമണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉൗന്നല്‍ നല്‍കിയാകും ബജറ്റ് അവതരിപ്പിക്കുക. വാക്സിന് വാങ്ങാന്‍ മതിയായ പണം വകയിരുത്തുമെന്നാണ് പ്രതീക്ഷ. പ്രളയവും കോവിഡ് മഹാമാരിയും തരിപ്പണമാക്കിയ സമ്ബദ്വ്യവസ്ഥക്ക് മുന്നേറാനുള്ള നടപടികള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നു. തകര്‍ന്ന്, പ്രതിസന്ധിയില്‍ നില്ക്കുന്ന മേഖലകളെല്ലാം ബജറ്റിെന്റ പിന്തുണയോടെ അതിജീവനം സ്വപ്നം കാണുന്നു. അതേസമയം, ബജറ്റ് അവതരണത്തിന് മുേന്നാടിയായി പ്രതീക്ഷ പങ്കുവെച്ച് ധനമന്ത്രി രംഗത്തെത്തി. കേരളത്തിന്‍റെ ഭാവി […]