മുംബൈയില്‍ കൊവിഡ് ആശുപത്രിയില്‍ അഗ്നിബാധ; ആറ് മരണം
മുംബൈ : നഗരത്തിലെ പ്രധാന കൊവിഡ് ആശുപത്രികളിലൊന്നായ സണ്‍റൈസ് ആശുപത്രിയില്‍ അഗ്നിബാധ. വെളളിയാഴ്‌ച അര്‍ദ്ധരാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. ആറ് പേര്‍ മരണമടഞ്ഞതായാണ് വിവരം. 70ഓളം പേരെ രക്ഷപ്പെടുത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ മരണമടഞ്ഞവര്‍ കൊവിഡ് മൂലമാണ് മരിച്ചതെന്നും അഗ്നിബാധയെ തുടര്‍ന്നല്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നവരെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് മാറ്റിയതായും സണ്‍റൈസ് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആശുപത്രി ഉള്‍പ്പെട്ട ഡ്രീംമാളിലെ ഒന്നാം നിലയിലാണ് തീ ആദ്യം കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് പടരുകയായിരുന്നു. ആകെ 76 […]