സുരേഷ് ഗോപി എം.പിയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷന് അഴിമതിയില്‍ സുരേഷ് ഗോപി എം.പിയ്ക്കെതിരെ കുറ്റപത്രം. വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പിന് ശ്രമിച്ച കേസില്‍ സുരേഷ് ഗോപി എംപിയ്ക്കെതിരെ കുറ്റം ചുമത്താന്‍ ക്രൈംബ്രാഞ്ച് മേധാവി മുന്‍പ് അനുമതി നല്‍കിയിരുന്നു. രണ്ട് ആഡംബര കാറുകളുടെ നികുതി വെട്ടിക്കാന്‍ പുതുച്ചേരിയിലെ വ്യാജ വിലാസമുണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പിന് ശ്രമിച്ചെന്നാണ് സുരേഷ് ഗോപി എം.പിയ്ക്കെതിരെ കേസ്. കേസില്‍ നിര്‍ണ്ണായകമായ പല കണ്ടെത്തലുകളാണ് ക്രൈംബ്രാഞ്ച് നടത്തിയിരിക്കുന്നത്. പുതുച്ചേരിയില്‍ വാടകയ്ക്ക് താമസിച്ചുവെന്ന് സുരേഷ് […]