വര്‍ക്കലയില്‍ ഹോം സ്റ്റേയുടെ മറവില്‍ പെണ്‍വാണിഭം: സ്ത്രീകള്‍ അടക്കം എട്ട് പേര്‍ അറസ്റ്റില്‍
വര്‍ക്കല: ഹോം സ്റ്റേയുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ എട്ട് പേര്‍ പോലീസ് അറസ്റ്റു ചെയ്തു. വര്‍ക്കല കുരയ്ക്കണ്ണിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന യെല്ലോ ഹോം സ്റ്റേയിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. കെട്ടിടം വാടകയ്ക്ക് എടുത്തായിരുന്നു സംഘത്തിന്‍റെ പ്രവര്‍ത്തനം. ഫോണിലൂടെ ഇടപാടുകാരെ കണ്ടെത്തി ഹോം സ്റ്റേയിലെത്തിച്ചായിരുന്നു ഇടപാടുകള്‍ നടത്തിയിരുന്നത്. സംഘത്തിലെ അംഗങ്ങളും ഇടപാടുകാരും അടക്കമാണ് പിടിയിലായത്. മൂന്ന് സ്ത്രീകളും അറസ്റ്റിലായിട്ടുണ്ട്. പെരുമ്ബുഴ രാജുവിലാസത്തില്‍ രാജി, മകള്‍ ദീപ, വെണ്‍കുളം കളിക്കൂട്ടംവിളയില്‍ ബിന്ദു, കിളിമാനൂര്‍ പുളിമാത്ത് താളിക്കുഴി എസ്ബി ഭവന്‍ ജിഷ്ണു, […]