അറസ്റ്റ് ഭയന്ന് വിജയ് ബാബു വിദേശത്തേക്ക് കടന്നു
കൊച്ചി: യുവ നടിയുടെ പീഡന പരാതിക്ക് പിന്നാലെ ഫേസ്ബുക്ക് ലൈവില്‍ ഇരയുടെ പേരും വെളിപ്പെടുത്തിയ നടനും നിര്‍മാതാവുമായ വിജയ് ബാബു വിദേശത്തേക്ക് കടന്നുവെന്ന് പോലീസ്.എറണാകുളം സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ വൈ. നിസാമുദ്ദീന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. അറസ്റ്റ് ഉറപ്പാണെന്ന് ബോധ്യമായതോടെയാണ് ഇയാള്‍ വിദേശത്തേക്ക് മുങ്ങിയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റില്‍ നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കോഴിക്കോട് സ്വദേശിനിയായ നടിയുടെ പരാതി. ഏപ്രില്‍ 22-നാണ് നടി പരാതി നല്‍കിയത്. പിന്നാലെ വിജയ് ബാബുവിനെതിരേ […]