ഗാസിപുരില്‍ മുട്ടുമടക്കി പൊലീസ്, ആഹ്ലാദ പ്രകടനവുമായി കര്‍ഷകര്‍
ന്യൂഡല്‍ഹി: ഡല്‍ഹി–ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപൂരിലെ സമരവേദിയില്‍ നിന്ന് കര്‍ഷകരെ ഒഴിപ്പിക്കാനുളള തീരുമാനത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറി ജില്ലാഭരണകൂടം. വ്യാഴാഴ്ച രാത്രി 11 മണിയോടെ സമരഭൂമിയില്‍ നിന്ന് ഒഴിയണമെന്നായിരുന്നു കര്‍ഷകരോട് പോലീസിന്റെ നിര്‍ദേശം. എന്നാല്‍, പോലീസിന്റെ നിര്‍ദേശം കര്‍ഷകര്‍ തള്ളി. മാത്രമല്ല, സമരഭൂമിയിലേക്ക് കര്‍ഷകര്‍ സംഘടിച്ചെത്തുകയും ചെയ്തു. കര്‍്ഷകരെ ഒഴിപ്പിക്കുന്നതിന് വന്‍ പോലീസ് സന്നാഹമായിരുന്നു ഗാസിപുരിലെ സമരവേദിക്കു സമീപം നിലയുറപ്പിച്ചത്. ജില്ല മജിസ്ട്രേട്ട് അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും എത്തി. എന്നാല്‍, സമരഭൂമിയില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനിന്നു. അതോടെ, […]