പിതാവിന് മുന്നില്‍ ഇങ്ങനെ വസ്ത്രം ധരിച്ചുനില്‍ക്കാന്‍ നാണമില്ലേ? സോനം കപൂറിനെതിരെ വിമര്‍ശനം
ബോളിവുഡില്‍ ഫാഷന്റെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്താറുളള നായികമാരില്‍ ഒരാളാണ് സോനം കപൂര്‍. നടി പങ്കുവെക്കാറുളള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. സ്‌റ്റൈലിഷ് ആന്‍ഡ് ഗ്ലാമറസ് ലുക്കിലാണ് പലപ്പോഴും സോനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുളളത്. എന്നാല്‍ കഴിഞ്ഞ ദിവസം സോനത്തിന്റെ വസ്ത്രധാരണത്തിന് വലിയ രീതിയിലുളള വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ആദിത്യ റോയ് കപൂറും ദിഷ പഠാണിയും ഒന്നിച്ച മലംഗ് എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കായി പിതാവ് അനില്‍ കപൂറിനൊപ്പം എത്തിയതായിരുന്നു നടി. പ്രീമിയര്‍ ഷോയ്ക്കായി എത്തിയപ്പോള്‍ ധരിച്ച വസ്ത്രമാണ് […]