Blog Post

Karanavars > News >

കെ റെയില്‍ സ്ഥലമേറ്റെടുപ്പ്: ദേഹത്ത് പെട്രോളൊഴിച്ച് കുടുംബത്തിന്റെ പ്രതിഷേധം……

കൊല്ലം: കെ റെയില്‍ സ്ഥലം ഏറ്റെടുപ്പിന് മുന്നോടിയായി കല്ലിടുന്നതിനിടെ കൊല്ലത്ത് കുടുംബത്തിന്റെ പ്രതിഷേധം. ദേഹത്ത് പെട്രോള്‍ ഒഴിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. കൊല്ലം കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം. റിട്ട. കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥന്‍ ജയകുമാറും കുടുംബവുമാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. കയ്യില്‍ ലൈറ്ററും കരുതിയിരുന്നു. സ്ഥലമേറ്റെടുക്കുന്ന പക്ഷം ഈ കുടുംബത്തിന്റെ വീട് പൂര്‍ണമായും നഷ്ടപ്പെടും. ഇതിനെ തുടർന്നാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് ജയകുമാറും കുടുംബവും കടന്നത്. ജയകുമാറും ഭാര്യയും മകളും ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. […]

Read More