സെലന്‍സ്കി കൊല്ലപ്പെട്ടാലും യുക്രെയിനില്‍ കൃത്യമായ പദ്ധതിയുണ്ട്: അമേരിക്ക
ന്യൂഡല്‍ഹി: യുക്രെയിന്‍ പ്രസിഡന്‍റ് വോളോഡിമിര്‍ സെലന്‍സ്കിയെ റഷ്യ വധിച്ചാലും ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ യുക്രെയിനില്‍ കൃത്യമായ പദ്ധതി തയാറാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കണ്‍. മാധ്യമപ്രവര്‍ത്തക മാര്‍ഗരറ്റ് ബ്രണ്ണന്‍റെ ഫേസ് ദ് നേഷന്‍ എന്ന ടെലിവിഷന്‍ പരിപാടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഒരു ദിവസം യുക്രെയിനില്‍ ഉണ്ടായിരുന്നുവെന്നും യുക്രെയിന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിശദാംശങ്ങള്‍ എല്ലാം ഇപ്പോള്‍ പറയാനാവില്ല. എങ്കിലും റഷ്യ സെലന്‍സ്കിയെ വധിച്ചാലും യുക്രെയിന്‍ അത്ര പെട്ടെന്ന് അനാഥമാകുമെന്നു […]