വേഗതയുടെ രാജാവ് പടിയിറങ്ങുന്നു: മാർക്ക് വുഡ് രാജ്യാന്തര ക്രിക്കറ്റോട് വിടപറഞ്ഞു
ഇംഗ്ലണ്ടിന്റെ സൂപ്പർ പേസർ മാർക്ക് വുഡ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. നീണ്ടകാലമായി തന്നെ അലട്ടിയിരുന്ന പരിക്കുകളെ തുടർന്ന് ഇന്നലെ ആണ് 36 കാരനായ താരം തന്റെ വിരമിക്കൽ പ്രഖ്യാപനം പുറത്തുവിട്ടത്. 11 വർഷം നീണ്ട തന്റെ രാജ്യാന്തര കരിയറിനാണ് ഇതോടെ വിരാമമായിരിക്കുന്നത്. പരിക്കുകളിൽ നിന്ന് മോചിതനാകാൻ താൻ നടത്തിയ കഠിനശ്രമങ്ങൾക്കൊടുവിൽ “ഈ തവണ ഞാൻ പോരാട്ടത്തിൽ തോറ്റുപോയി” എന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് വുഡ് വൈകാരികമായി പ്രതികരിച്ചത്. മെഡിക്കൽ നിർദ്ദേശപ്രകാരം ഇനി ടെസ്റ്റ് ക്രിക്കറ്റിലും 50 ഓവർ […]