Blog Post

Karanavars > News >

‘ബിനീഷ് കോടിയേരിക്കെതിരെ ശക്തമായ തെളിവുണ്ട്’; ജാമ്യം റദ്ദാക്കണമെന്ന് ഇ.ഡി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യത്തിനെതിരെ എന്‍ഫോസ്മെന്‍റ് ഡയറക്‌ട്രേറ്റ് സുപ്രീംകോടതിയെ സമീപിച്ചു. കര്‍ണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. ബിനീഷ് കോടിയേരിക്കെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും കര്‍ണാടക ഹൈക്കോടതി പരിഗണിച്ചില്ലെന്ന് ഇ. ഡി ഹര്‍ജിയില്‍ പറയുന്നു. ബംഗളൂരുവിലെ ഇ. ഡി ഡെപ്യൂട്ടി ഡയറക്ടറാണ് ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സമര്‍പ്പിച്ചത്. സാമ്ബത്തിക സ്രോതസ് സംബന്ധിച്ച്‌ ബിനീഷ് കൃത്യമായ വിശദീകരണം നല്‍കിയില്ലെന്നും ഇഡി ആരോപിക്കുന്നു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി. […]

Read More

സ​ര്‍​ക്കാ​രി​ന് വ​ന്‍ തി​രി​ച്ച​ടി; ഇ​ഡി​ക്കെ​തി​രാ​യ ര​ണ്ട് കേ​സു​ക​ളും ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നെ​തി​രാ​യ കേ​സി​ല്‍ സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി. ഇ​ഡി​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ര​ണ്ട് എ​ഫ​ഐ​ആ​റു​ക​ളും ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ഇ​ഡി ഡ​യ​റ​ക്ട​ര്‍ പി. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ ഹ​ര്‍​ജി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച്‌ വി​ചാ​ര​ണ കോ​ട​തി​ക്ക് തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. സാ​മ്ബ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന എ​റ​ണാ​കു​ള​ത്തെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് ശേ​ഖ​രി​ച്ച മൊ​ഴി […]

Read More

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി സന്ദീപ് നായരെ നിര്‍ബന്ധിച്ചു; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

തിരുവനന്തപുരം: സന്ദീപ് നായരില് നിന്നും ഇഡി കൃത്രിമ തെളിവുണ്ടാക്കിയെന്ന ഗുരുതര ആരോപണവുമായി ക്രൈംബ്രാഞ്ച് .മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് ഇഡി ഭീഷണിപ്പെടുത്തിയെന്നും മന്ത്രി കെ ടി ജലീല്, ബിനീഷ് കോടിയേരി എന്നിവര്ക്കെതിരെ മൊഴി നല്കാന് നിര്ബന്ധിച്ചുവെന്നും സന്ദീപ് മൊഴി നല്കിയതായി റിപ്പോര്ട്ടില് പറയുന്നു. റിപ്പോര്ട്ട് ക്രൈംബ്രാഞ്ച് കോടതിയില് സമര്പ്പിച്ചു. മാര്ച്ച്‌ 31 ന്, ഇഡിക്കെതിരായ ആരോപണത്തില് സന്ദീപ് നായരുടെ മൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവമായി എറണാകുളം സെഷന്സ് കോടതിയെ ക്രൈബ്രാഞ്ച് സമീപിച്ചിരുന്നു. ഇതിന് അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില് ഏപ്രില് 2 ന് […]

Read More

സ്വര്‍ണക്കടത്ത്: എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസിനു സ്റ്റേ ഇല്ല

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് കേസിന് തല്‍ക്കാലം സ്റ്റേ ഇല്ല. കേസ് സ്റ്റേ ചെയ്യണമെന്ന ഇ.ഡി. ആവശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. ഹര്‍ജിക്കാരനായ ജോയിന്റ് ഡയറക്‌ടര്‍ പി.രാധാകൃഷ്‌ണന്‍ നിലവില്‍ പ്രതിയല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് പോലുള്ള നടപടികള്‍ ഉണ്ടാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ വാദിച്ചത്. മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയിലാണ് സ്വപ്‌ന സുരേഷ് പ്രമുഖരുടെ പേരുകള്‍ പറഞ്ഞത്, അല്ലാതെ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ മൊഴിയില്‍ അല്ല. സ്വപ്‌ന സുരേഷിനൊപ്പം വനിതാ പൊലീസുകാര്‍ […]

Read More

‘മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാത്തതിനാല്‍ ഉറങ്ങാന്‍ പോലും അനുവദിച്ചില്ല’; ഇഡിക്ക് എതിരെ സന്ദീപ് നായരുടെ കത്ത്

കൊച്ചി: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് എതിരെ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് കത്തയച്ചു. ഇഡി ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും, ഒരു ഉന്നത നേതാവിന്റെ മകന്‍റെയും പേര് പറയാന്‍ തന്നെ നിര്‍ബന്ധിച്ചെന്ന് സന്ദീപ് നായര്‍ കത്തില്‍ പറയുന്നു. മന്ത്രിമാരുടെയും ഒരു ഉന്നതന്റെയും പേര് പറഞ്ഞാല്‍ ജാമ്യം കിട്ടാന്‍ സഹായിക്കാമെന്ന് പറഞ്ഞു. സ്വര്‍ണക്കടത്തിലെ പണനിക്ഷേപം അന്വേഷിച്ചില്ലെന്നും ഇല്ലാക്കഥകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും കത്തിലുണ്ട്. പേര് പറഞ്ഞില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടിവരുമെന്ന് ഭീഷണപ്പെടുത്തിയെന്നും കത്തില്‍ […]

Read More

സി.എം. രവീന്ദ്രന്‍ ഇ.ഡിക്ക്​ മുന്നില്‍ ചോദ്യം ചെയ്യലിന്​ ഹാജരായി

കോഴിക്കോട്​: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ്​ സെക്രട്ടറി സി.എം. രവീന്ദ്രന്‍ എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ട​റേറ്റിന്​ മുന്നില്‍ ചോദ്യം ചെയ്യലിന്​ ഹാജരായി. നാലാം തവണ നോട്ടീസ്​ അയച്ചതിന്​ ശേഷമാണ്​ ചോദ്യം ചെയ്യലിന്​ ഹാജരായത്​. കൊച്ചി ഓഫിസിലാണ്​ അദ്ദേഹം ഹാജരായത്​. സ്വര്‍ണക്കടത്ത്​ കേസിലെ പ്രതി സ്വപ്​ന സുരേഷിനെ സി.എം. രവീന്ദ്രന്‍ നിരവധി തവണ വിളിച്ചതായി സ്വപ്​നയുടെ മൊഴിയുള്ളതായി ഇ.ഡി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്​ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്​. രവീന്ദ്രന്‍െറ ഹരജി വ്യാഴാഴ്​ച ഹൈകോടതി പരിഗണിക്കാന്‍ ​ഇരിക്കെയാണ്​ ചോദ്യം ചെയ്യലിന്​ ഹാജരായത്​. ആദ്യ തവണ […]

Read More

സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം. കോവിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി മൂന്നാം തവണയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലില്‍ നിന്നും രവീന്ദ്രന്‍ ഒഴിവായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മെഡിക്കല്‍ ബോര്‍ഡെത്തി പരിശോധിച്ചത്. രവീന്ദ്രന്റെ കഴുത്തിലും ഡിസ്‌കിനും പ്രശ്‌നമുണ്ടെന്ന് എംആര്‍ഐ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. എന്നാല്‍ ശസ്ത്രക്രിയ ആവശ്യമുള്ള ഗുരുതര പ്രശ്‌നമില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സി.എം. രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് […]

Read More

രവീന്ദ്രന്‍ നാളെയും ഇ.ഡിക്കു മുന്നില്‍ ഹാജരാകില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ വ്യാഴാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനാലാണ് ഇത്. കടുത്ത ക്ഷീണവും ആരോഗ്യപ്രശ്‌നങ്ങളും ഉള്ളതിനാലാണ് ചോദ്യം ചെയ്യലിന് നാളെ ഹാജരാകാത്തതെന്നാണ് വിശദീകരണം. തലയ്ക്ക് എം.ആര്‍.ഐ. സ്‌കാന്‍ നടത്തിയ ശേഷമേ രവീന്ദ്രനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂ എന്നാണ് വിവരം. തുടര്‍ച്ചയായി തലവേദന അനുഭവപ്പെടുന്നതിനാലാണ് രവീന്ദ്രന് എം.ആര്‍.ഐ. സ്‌കാന്‍ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. കോവിഡ് തലച്ചോറിനെ ബാധിച്ചോ എന്നറിയാനാണ് പരിശോധന. […]

Read More