മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ മത്സരിക്കാന്‍ ഇഎംസിസി ഡയറക്‌ര്‍ ഷിബു വര്‍ഗീസ്
കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഉള്‍പ്പെട്ട ഇ.എം.സി.സി കമ്ബനി ഡയറക്‌ടര്‍ ഷിബു വര്‍ഗീസ് മത്സരരംഗത്ത്. കുണ്ടറയില്‍ ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഷിബു വര്‍ഗീസ് അറിയിച്ചു. ഇ.എം.സി.സി വിഷയത്തില്‍ സത്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തുമെന്ന് ഷിബു വര്‍ഗീസ് പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മന്ത്രി വഞ്ചിച്ചെന്ന് ഷിബു വര്‍ഗീസ് പറഞ്ഞു. കരാറുണ്ടാക്കിയ ശേഷം ഇ.എം.സി.സിയെ തളളിപ്പറഞ്ഞ മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കന്‍ കമ്ബനിയായ ഇ.എം.സി.സി, കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷനുമായും കെ.എസ്.ഐ.ഡി.സിയുമായും […]