ഹൈദരാബാദില്‍ ആക്രി ഗോഡൗണില്‍ തീപ്പിടിത്തം; 11 അതിഥി തൊഴിലാളികള്‍ വെന്തുമരിച്ചു
ഹൈദരാബാദ് ഭോയ്ഗുഡയിലെ ആക്രി ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തില്‍ 11 അതിഥി തൊഴിലാളികള്‍ വെന്തുമരിച്ചു. ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് ഇവര്‍. എട്ട് മൃതദേഹങ്ങളും പുറത്തെടുത്ത് കൂടുതല്‍ നടപടിക്രമങ്ങള്‍ക്കായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയതായി ഡിസിപി അറിയിച്ചു. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന് സമീപം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന റെസിഡന്‍ഷ്യല്‍ കോളനിയിലാണ് ഗോഡൗണ്‍ സ്ഥിതി ചെയ്യുന്നത്. പുലര്‍ച്ചെ നാലു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഈ സമയം ഗോഡൗണിന്‍റെ മുകള്‍ നിലയില്‍ തൊഴിലാളികള്‍ ഉറങ്ങുകയായിരുന്നു. 13 ഓളം പേരുണ്ടായിരുന്നു ഇവര്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണം. കൂടുതല്‍ […]