ഇ പോസ് മെഷീന്‍ തകരാറില്‍; സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങി
തിരുവനന്തപുരം: ഇ പോസ് യന്ത്രം തകരാറിലായതോടെ സംസ്ഥാനത്ത് റേഷന്‍ വിതരണം തടസ്സപ്പെട്ടു. നെറ്റ്‌വര്‍ക്ക് പ്രശ്‌നം മൂലമാണ് മണിക്കൂറുകളോളം റേഷന്‍ വിതരണം പൂര്‍ണമായും മുടങ്ങിയത്. കിറ്റുകളുടെ വിതരണവും മുടങ്ങിയിട്ടുണ്ട്. മൂന്നുദിവസമായി നെറ്റ് വര്‍ക്ക് തകരാര്‍ മൂലം റേഷന്‍ വിതരണം തടസ്സപ്പെടുകയാണ്. റേഷന്‍ വ്യാപാരികള്‍ ഇക്കാര്യം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ട്. തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. രാവിലെ 9 മുതലാണ് വ്യാപകമായി നെറ്റ് വര്‍ക്ക് തടസ്സപ്പെട്ടത്. യന്ത്രം പ്രവര്‍ത്തിച്ച റേഷന്‍കടകളില്‍തന്നെ ഓരോരുത്തരുടെയും വിരലടയാളം പതിക്കാനും ഒടിപി വരാനുമൊക്കെ […]