ചരിത്രമെഴുതി ഡിവൈഎഫ്‌ഐ; DYFIയുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം, എം. വിജിൻ സെക്രട്ടറി
കേരളത്തിലെ യുവജന രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അദ്ധ്യായം തുറന്ന് ഡിവൈഎഫ്‌ഐ (DYFI) സംസ്ഥാന നേതൃത്വത്തില്‍ ചരിത്രപരമായ മാറ്റം. സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ നേതാവ് സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയുണ്ട്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും യുവജന കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ ചിന്താ ജെറോം ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റായും, കല്ല്യാശ്ശേരിയില്‍ നിന്നുള്ള നിയമസഭാംഗമായ എം. വിജിൻ സംസ്ഥാന സെക്രട്ടറിയായും ചുമതലയേല്‍ക്കുന്നു. തൃശ്ശൂരില്‍ വെച്ച് നടക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനങ്ങളുണ്ടായത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയും […]