മകള്‍ ഒപ്പമുണ്ടെങ്കില്‍ ആള്‍ക്കൂട്ടം എനിക്ക് ഭയമാണ് : ദുല്‍ഖര്‍ സല്മാന്
പൊതു നിരത്തില്‍ എല്ലാ സ്വാതന്ത്ര്യത്തോടെയും ഇറങ്ങി നടക്കാന്‍ കഴിയാത്തവരാണ് സെലിബ്രിറ്റികള്‍. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ താന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് തിയേറ്ററില്‍ പോയുള്ള സിനിമ കാണലാണെന്നു തുറന്നു സമ്മതിക്കുകയാണ് ദുല്‍ഖര്‍ സല്മാന്. തന്നെ ഇഷ്ടപ്പെടുന്ന ആരാധകരെ നിരുത്സാഹപ്പെടുത്താറില്ലെന്നും സ്നേഹം മാത്രം ആഗ്രഹിച്ചു നമ്മുടെ അടുത്തെത്തുന്ന ഫാന്‍സിനെ അതെ സന്തോഷത്തോടെ തിരിച്ചു അയക്കണമെന്നും സൂര്യ ടിവിയുടെ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ദുല്‍ഖര്‍ സല്മാന് പറയുന്നു. പക്ഷേ മകള്‍ ഒപ്പമുണ്ടെങ്കില്‍ ആള്‍ക്കൂട്ടം തന്നെ ഭയപ്പെടുത്തുമെന്നും എയര്‍പോര്‍ട്ടിലാണ് അത് […]