Blog Post

Karanavars > News >

വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ; കിരണിനെതിരെ സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ ഉള്‍പ്പടെ ഒമ്ബത് വകുപ്പുകള്‍ ചുമത്തി

കൊല്ലം : വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്തതെന്ന് കുറ്റപത്രം. ആത്മഹത്യ പ്രേരണയടക്കം ഒമ്ബത് വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം നല്‍കിയത്. കുറ്റമറ്റ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ആത്മഹത്യാ വിരുദ്ധ ദിനത്തില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടന്ന് കൊല്ലം റൂറല്‍ എസ്പി കെ.ബി. രവി അറിയിച്ചു. വിസ്മയയുടെ മരണം ആത്മഹത്യയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. 102 സാക്ഷികളാണ് കേസില്‍ ഉള്ളത്. 92 റെക്കോര്‍ഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച്‌ കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. കേസിലെ […]

Read More