ഡോണള്‍ഡ് ട്രംപിന്റെ ചാനല്‍ നിരോധിച്ച് യൂട്യൂബ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചാനല്‍ നിരോധിച്ച് യൂട്യൂബ് രംഗത്ത് എത്തിയിരിക്കുന്നു. യൂട്യൂബ് നയങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കം ട്രംപിന്റെ ചാനലില്‍ എത്തുകയുണ്ടായതാണ് സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണം. ട്രംപിന്റെ ചാനലിലൂടെ അടുത്തിടെ പുറത്തുവിട്ട വിഡിയോകള്‍ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് യുട്യൂബ് പ്രതീകരിക്കുകയുണ്ടായി. ഒരാഴ്ചത്തേക്കോ അതില്‍ കൂടുതല്‍ കാലയളവിലേക്കോ ആയിരിക്കും നിരോധനം എന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ അതേസമയം ട്രംപിനെതിരെ നടപടി എടുക്കാന്‍ കാരണമായ വിഡിയോ ഏതാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. സസ്‌പെന്‍ഷന്‍ കാലവധിക്ക് ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി. […]