US പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയില്‍; വന്‍ വരവേല്‍പ്പിനൊരുങ്ങി രാജ്യം!!
ന്യൂഡല്‍ഹി: ആദ്യമായി ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ വരവേല്‍ക്കാനൊരുങ്ങി രാജ്യം… അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ മണ്ണില്‍ സ്പര്‍ശിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ആദ്യമായി ഇന്ത്യയിലെത്തുന്ന ട്രംപ് 36 മണിക്കൂര്‍ ഇന്ത്യയിലുണ്ടാവും. ഭാര്യ മെലാനിയ, മകള്‍ ഇവാന്‍ക, ഇവാന്‍കയുടെ ഭര്‍ത്താവ് ജെറാദ് കുഷ്‌നര്‍ എന്നിവരും ഉന്നതതല പ്രതിനിധി സംഘവും ട്രംപിനെ അനുഗമിക്കും. ട്രംപിന്‍റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധത്തില്‍ പുതിയ അധ്യായമായി മാറുമെന്നാണ് നയതന്ത്രലോകത്തിന്‍റെ പ്രതീക്ഷ. അധികാരത്തിലിരിക്കെ ഇന്ത്യയിലെത്തുന്ന ഏഴാമത്തെ […]