ഡി എൻ എ പരിശോധന അട്ടിമറിച്ചേക്കും, കുഞ്ഞിന്റെ സാമ്പിളിനൊപ്പം തങ്ങളുടെ സാമ്പിളുമെടുക്കണം; ആവശ്യമുയർത്തി അനുപമ
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിന്റെ ഡി എൻ എ പരിശോധനയിൽ അട്ടിമറിയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന ആരോപണം ഉന്നയിച്ചിരിക്കുകയാണ് അനുപമ. ഡി എൻ എ പരിശോധന എപ്പോഴാണെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുവരെയും അതുമായി ബന്ധപ്പെട്ട ഒരറിയിപ്പും തങ്ങൾക്ക് കിട്ടിയില്ലെന്നും അനുപമ പറയുന്നു. കുഞ്ഞിന്റെ ഡി എൻ എ സാമ്പിളിൽ അട്ടിമറി നടത്താൻ സാദ്ധ്യതയുണ്ട്, ഇതിന് മുമ്പും അത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്നും കുഞ്ഞിന്റെ സാമ്പിൾ എടുക്കുന്ന സമയത്ത് തന്നെ തങ്ങളുടെ സാമ്പിളും എടുക്കണമെന്ന ആവശ്യവും അവർ ഉയർത്തി. […]