സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നും മുടങ്ങി; തുടര്‍ച്ചയായ ആറാം ദിവസം
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നും മുടങ്ങി. സെര്‍വര്‍ തകരാറിനെത്തുടര്‍ന്നു റേഷന്‍കടകളിലെ ഇ-പോസ് മെഷീനുകള്‍ നിശ്ചലമായതോടെ തുടര്‍ച്ചയായ ആറാം ദിവസമാണ് റേഷന്‍ വിതരണം മുടങ്ങുന്നത്. ബിപിഎല്‍, എഎവൈ വിഭാഗങ്ങള്‍ക്കായി കേന്ദ്രം നല്കുന്ന സ്പെഷല്‍ അരി വിതരണം സംസ്ഥാനമൊട്ടുക്കു പൂര്‍ണമായി മുടങ്ങി. പകരം വിതരണ സംവിധാനവും ഒരുക്കിയിട്ടില്ല. ഇ-പോസ് മെഷീന് തകരാര്‍ ഇനിയും പരിഹരിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ അതിദരിദ്ര വിഭാഗങ്ങള്‍ പട്ടിണിയിലേക്കു നീങ്ങുന്ന സാഹചര്യമുണ്ടാകും. കഴിഞ്ഞ വ്യാഴം വൈകുന്നേരം മുതല്‍ തകരാറിലായ ഇ-പോസ് മെഷീനുകളുടെ സെര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ […]