ദിലീപിന്റെ വിടുതല്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി ; വിധി ശനിയാഴ്ച
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ വിടുതല്‍ ഹര്‍ജിയില്‍ കോടതിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജിയില്‍ കൊച്ചിയിലെ വിചാരണ കോടതി ജനുവരി നാലിന് വിധി പറയും. അടച്ചിട്ട കോടതിയിലാണ് കേസില്‍ വാദം നടന്നത്. പ്രതിയായി തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്നാണ് ദിലീപിന്റെ വാദം. അതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. കൃത്യത്തില്‍ ദിലീപിന് പങ്കില്ലെന്നും ഹര്‍ജിയില്‍ ദിലീപിന്റെ അഭിഭാഷകന് വാദിക്കുന്നു. അതേസമയം ദിലീപിന്റെ വിടുതല്‍ ഹര്‍ജിയെ […]