Blog Post

Karanavars > News >

മഞ്ജു വാര്യര്‍ മദ്യപിക്കാറുണ്ടെന്നു മൊഴി നല്‍കണം’; അനൂപിനെ പറഞ്ഞ് പഠിപ്പിക്കുന്ന അഭിഭാഷകന്‍; ശബ്ദരേഖ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ നല്‍കിയ നിര്‍ണായക ശബ്ദരേഖ പുറത്ത് വന്നു.ദിലീപിന്റെ അഭിഭാഷകനും സഹോദരന്‍ അനൂപും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. വിചാരണ വേളയില്‍ കോടതിയില്‍ നല്‍കേണ്ട മൊഴികള്‍ എങ്ങനെ വേണമെന്ന് അഭിഭാഷകന്‍ അനൂപിന് പറഞ്ഞുകൊടുക്കുന്നതാണ് ഒാഡിയോയില്‍ കേള്‍ക്കുന്നത്. ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യര്‍ മദ്യപിക്കാറുണ്ടെന്ന് മൊഴി നല്‍കണമെന്നാണ് അഭിഭാഷകന്‍ അനൂപിനോട് ആവശ്യപ്പെടുന്നത്. മഞ്ജു മദ്യപിക്കാറുണ്ടോ എന്ന് അഭിഭാഷകന്‍ ചോദിക്കുമ്ബോള്‍ ‘എനിക്ക് അറിയില്ല, ഞാന്‍ കണ്ടിട്ടില്ല‘ എന്നായിരുന്നു അനൂപിന്റെ മറുപടി. എന്നാല്‍ മഞ്ജു […]

Read More

‘ദിലീപിനെതിരെ പുറത്തുവന്ന ശബ്ദരേഖ വെറും ടീസര്‍’, പ്രതീക്ഷിച്ച വിധിയെന്ന് ബാലചന്ദ്രകുമാര്‍

കൊച്ചി: വധഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതില്‍ പ്രതികരണവുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്. പ്രതീക്ഷിച്ച വിധിയാണ് ഉണ്ടായത്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഹര്‍ജി തള്ളിയതെന്ന് ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ നല്‍കിയ തെളിവുകള്‍ കോടതി സ്വീകരിച്ചു. തന്‍റെ വിശ്വാസ്യത മോശമാക്കാന്‍ എതിര്‍കക്ഷി ശ്രമിച്ചു. കോടതി ഉത്തരവോടെ തന്‍റെ വിശ്വാസ്യത തിരിച്ചുകിട്ടി. പുറത്തുകേട്ട ശബ്ദരേഖ ടീസര്‍ മാത്രമാണ്. പരാതി നല്‍കും മുമ്ബ് പെറ്റിക്കേസില്‍ പോലും താന്‍ പ്രതിയായിട്ടില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്‍റെ […]

Read More

നടിയെ ആക്രമിച്ച കേസ്: സമയം കൂടുതല്‍ ആവശ്യപ്പെടുന്നത് വ്യാജ തെളിവുണ്ടാക്കാനെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനു കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപ്. വ്യാജ തെളിവുണ്ടാക്കാനാണു സമയം കൂടുതല്‍ ആവശ്യപ്പെടുന്നതെന്ന് ദിലീപ് മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. വിശദമായ അന്വേഷണം ആവശ്യമാണെന്നും തുടരന്വേഷണത്തിന് മൂന്നുമാസം കൂടി അനുവദിക്കണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. ഉച്ചയ്ക്ക് 1.45 ഓടെയാണ് വിധി പറയുക. മാര്‍ച്ച്‌ 31ന് ഈ കേസില്‍ വിശദമായ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും ഉദ്യോഗസ്ഥര്‍ തനിക്കെതിരെ വ്യക്തിവിരോധം […]

Read More

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും; ദിലീപ് ശബരിമല ദര്‍ശനത്തില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈെ ബ്രാഞ്ച് വിചാരണ കോടതിയില്‍ സമര്‍പ്പിക്കും.തുടരന്വേഷണം ഏപ്രില്‍ 15നകം പൂര്‍ത്തിയാക്കാനായിരുന്നു കോടതി നിര്‍ദേശം. അന്വേഷണത്തിന് മൂന്ന് മാസം കൂടി സാവകാശം ആവശ്യപ്പെട്ടുള്ള ക്രൈം ബ്രാഞ്ച് ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം ഇന്ന് വിചാരണ കോടതിയെ അറിയിക്കും. മാധ്യമങ്ങള്‍ക്ക് അന്വേഷണ വിവരം കൈമാറിയെന്ന പരാതിയില്‍ എ.ഡി.ജി.പി ഇന്ന് വിശദീകരണവും നല്‍കും. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി പറഞ്ഞിരുന്നു. തുടര്‍ന്നാണ് അന്വേഷണത്തിന് മേല്‍നോട്ടം […]

Read More

നടിയെ ആക്രമിച്ച കേസ്; കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി

നടിയെ ആക്രമിച്ച കേസില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്അതേസമയം,നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധതയറിയിച്ച്‌ അനൂപും സുരാജും ഏത് ദിവസവും ഹാജരാകാന്‍ തയ്യാറാണെന്ന് ഇരുവരും ക്രൈംബ്രാഞ്ചിനെ അറിയിച്ചു സ്ഥലത്തില്ലാതിരുന്നതിനാലാണ് നോട്ടീസ് കൈപ്പറ്റാന്‍ കഴിയാതിരുന്നതെന്നാണ് ഇരുവരുടെയും വിശദീകരണം. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് മറ്റന്നാള്‍ കോടതിയെ അറിയിക്കും. കാവ്യാമാധവന്‍ ഉള്‍പ്പടെ ദിലീപിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ കഴിയാത്ത സാഹചര്യം കോടതിയെ അറിയിക്കും. അതേ സമയം […]

Read More

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍റെ ചോദ്യം ചെയ്യല്‍ ഇന്നുണ്ടാകില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍റെ ചോദ്യം ചെയ്യല്‍ ഇന്നുണ്ടാകില്ല. കാവ്യയെ പദ്മ സരോവരം വീട്ടില്‍ വെച്ച്‌ ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.തുടര്‍ നടപടികള്‍ ആലോചിച്ച്‌ തീരുമാനിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കാവ്യ മാധവന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍, വീട്ടില്‍ വച്ച്‌ ചോദ്യം ചെയ്യാന്‍ ആകില്ലെന്നാണ് ക്രൈംബ്രാഞ്ച് സംഘം ആവര്‍ത്തിച്ച്‌ വ്യക്തമാക്കുന്നത്. വീടിന് പകരം സൗകര്യപ്രദമായ സ്ഥലം പറയാന്‍ കാവ്യയോട് […]

Read More

നടിയെ ആക്രമിച്ച കേസില്‍ കോടതി ഉത്തരവുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് മാധ്യമങ്ങളെ തടയാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി ഉത്തരവുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് മാധ്യമങ്ങളെ തടയാനാവില്ലെന്ന് ഹൈക്കോടതി.ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ ഹരജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് പറയാന്‍ നിയമപരമായി സുരാജിന് കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസില്‍ സുരാജ് പ്രതിയല്ല. വധഗൂഢാലോചനാ കേസിലാണ് സുരാജ് പ്രതി തുടങ്ങിയ കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഈ അവസരത്തിലാണ് കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയാനാവില്ലെന്ന് വ്യക്തമാക്കിയത്. അതേസമയം കേസിന്റെ […]

Read More

ഫോണിലെ രേഖകള്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ദിലീപ് നശിപ്പിച്ചതായി ക്രൈംബ്രാഞ്ച്ര്

കൊച്ചി:ദിലീപ് ഫോണിലെ രേഖകള്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്ര്. ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ ഗാലിഫുമായുള്ള ചാറ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്തു. മലപ്പുറം സ്വദേശി ജാഫര്‍, തൃശൂര്‍ സ്വദേശി നസീര്‍ എന്നിവരുടേതുള്‍പ്പെടെ 12 ചാറ്റുകളാണ് ദിലീപ് നശിപ്പിച്ചത്. ഗാലിഫിന് ദിലീപുമായി നിരവധി സാമ്ബത്തിക ഇടപാടുകളുണ്ട്.ഇയാള്‍ സിനിമാ മേഖലയിലും നിക്ഷേപം നടത്തിയിട്ടുണ്ട്. വധഗൂഡാലോചന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ക്രൈം ബ്രാഞ്ച് കോടതിയില്‍ ഹാജരാക്കി. കേസ് വഴിതിരിച്ചുവിടാന്‍ സായി ശങ്കര്‍ ശ്രമിച്ചുവെന്നാണ് ക്രൈം […]

Read More

നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവ്: പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്‍റെ ഒറിജിനല്‍ കണ്ടെത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ച കത്തിന്‍റെ ഒറിജിനല്‍ കണ്ടെത്തി.കേസിലെ നിര്‍ണായക തെളിവാണ് ക്രൈബ്രാഞ്ച് സംഘം കണ്ടെത്തിയിരിക്കുന്നത്. ദിലീപിന് മേലുള്ള കുരുക്ക് മുറുക്കുന്നതാണ് പുതിയ തെളിവിന്‍റെ കണ്ടെത്തല്‍. സുനിയുടെ സഹ തടവുകാരനായ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്ത് കിട്ടിയത്. പള്‍സര്‍ സുനിയുടെ കൈയക്ഷരത്തിന്റെ സാമ്ബിള്‍ ക്രൈബ്രാഞ്ച് ശേഖരിച്ചു. കത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ വേണ്ടിയാണ് സാമ്ബിള്‍ ശേഖരിച്ചത്. വ്യാഴാഴ്ച ജയിലില്‍ എത്തിയ അന്വേഷണ സംഘം പള്‍സര്‍ സുനിയുടെ കൈയക്ഷരത്തിന്‍റെ […]

Read More

ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് താന്‍ തന്നെയെന്ന് ദിലീപ്; കാവ്യാമാധവനെ ഉടന്‍ ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാമാധവനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. എട്ടാംപ്രതി ദിലീപിനെ രണ്ട് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ കാവ്യാമാധവനും ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. ആലപ്പുഴ സ്വദേശി സാഗര്‍ വിന്‍സന്റ് മൊഴി മാറ്റിയതിന് പിന്നില്‍ കാവ്യയ്ക്ക് പങ്കുണ്ട്. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു സാഗര്‍. നടിയെ അക്രമിച്ച കേസിലെ നാലാം പ്രതി വിജീഷ് സംഭവത്തിന് ശേഷം സ്ഥാപനത്തിലെത്തി ദിലീപോ കാവ്യയോ മറ്റു ബന്ധുക്കളോ […]

Read More